IndiaInternationalLatest

ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച് ടിബറ്റന്‍ ജനത

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് അഭിവാദ്യമര്‍പ്പിച്ച് ടിബറ്റന്‍ ജനത. ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലേക്ക് പോകുകയായിരുന്ന സേനയുടെ വാഹന വ്യൂഹത്തിനാണ് ടിബറ്റന്‍ ജനത സ്വാഗതം ചെയ്യുകയും അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തത്. കൈ വീശിയും ഇരു രാജ്യങ്ങളുടെയും പതാക വീശിയുമാണ് ടിബറ്റിലെ ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.


ഹിമാചല്‍പ്രദേശിലെ ഷിംലയിലുള്ള ടിബറ്റന്‍ സമൂഹം സൈന്യത്തിന് അഭിവാദ്യം അര്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. സൈനിക വാഹനങ്ങളില്‍ ഇവര്‍ വെള്ള നിറത്തിലുള്ള തുണികള്‍ ഉപയോഗിച്ച് അലങ്കരിക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. നേരത്തെ, മണാലിയിലും സമാനമായ രീതിയില്‍ ടിബറ്റുകാര്‍ ഇന്ത്യന്‍ സൈന്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യക്ക് ശക്തമായ പിന്തുണയാണ് ടിബറ്റ് നല്‍കിയത്. ഇന്ത്യക്ക് അകത്തുനിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നുപോലും ടിബറ്റ് ഇന്ത്യക്ക് പ്രത്യക്ഷമായി തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സൈന്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും പ്രശംസിച്ച ടിബറ്റന്‍ സര്‍ക്കാര്‍ ചൈനീസ് കടന്നുകയറ്റങ്ങളെ ചെറുക്കാന്‍ പിന്തുണ നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Back to top button