KeralaLatestThiruvananthapuram

കനത്ത മഴ അഞ്ച് ജി​ല്ലകളി​ല്‍ ജാഗ്രതാ നി​ര്‍ദ്ദേശം

“Manju”

സിന്ധുമോള്‍ ആര്‍
കൊല്ലം: തെക്കന്‍ കേരളത്തില്‍ മഴ ശമനമില്ലാതെ തുടരുന്നു. പലയിട‌ങ്ങളിലും താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലാണ്. നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അറബിക്കടലില്‍ കവരത്തിക്ക് സമീപത്തായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഇന്നുമുഴുവന്‍ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്. വടക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുളളില്‍ ദുര്‍ബലമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ആലപ്പുഴ ജി​ല്ലകളി​ല്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപി​ച്ചി​ട്ടുണ്ട്. നാളെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് റി​പ്പോര്‍ട്ട്. ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്

Related Articles

Back to top button