KeralaLatestThiruvananthapuram

വറുതിയ്ക്കറുതിയാകാൻ തൊഴിലുറപ്പ് കൂട്ടായ്മ

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട് പുലിവീട് വാർഡിലെ പാലോട്ടുകോണം ലക്ഷംവീട് മിച്ചഭൂമി കോളനികളിലെ 28 തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയായ നൻമ തൊഴിലുറപ്പ് കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് അംഗം എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് സഹായം ചെയ്യാനും മറ്റ് സേവന പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് തൊഴിലുറപ്പ് തൊഴിലാളികളായ സാധാരണ വീട്ടമ്മമാർ ഇങ്ങനെ ഒരു കൂട്ടായ്മ രൂപീകരിച്ചത്, തൊഴിലുറപ്പ് കൂലിയുടെ ഒരു വിഹിതവും പച്ചക്കറികൃഷി, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വീടുംപരിസരവും വൃത്തിയാക്കൽ, വീടുകളിൽ നടക്കുന്ന ചടങ്ങുകളിൽ ഭക്ഷണ വിതരണമടക്കമുള്ള സഹായം ചെയ്കൽ തുടങ്ങിയവയിലൂടെ സ്വരൂപിക്കുന്ന പണമാണ് സേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക, കൂട്ടായ്മയുടെ ആദ്യവിവാഹ ധനസഹായവും ഉദ്ഘാടനത്തോടനുബന്ധിച്ച് വിതരണം ചെയ്തു.

Related Articles

Back to top button