KeralaLatest

ലിറ്ററിന് 15 രൂപ ; പുതിയ ശുദ്ധജല വിതരണ പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി

“Manju”

ഒരു ലിറ്ററിന് 15 രൂപ നിരക്ക്; ബസിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതിയുടെ  കെഎസ്ആർടിസി
തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. സർക്കാർ സംരംഭമായ ഹില്ലി അക്വായുമായി ചേർന്നാണ് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കുന്നത്.
ഇതിനുപുറമെ കെ.എസ്.ആർ.ടി.സി സ്റ്റാന്റുകളില്‍ ശുദ്ധജലം ലഭ്യമാക്കും. ബള്‍ക്ക് പർച്ചേസിംഗ് സംവിധാനവും കെഎസ്‌ആർടിസി ഒരുക്കുന്നുണ്ട്. ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ഹോള്‍സെയില്‍ വിലയിലും ശുദ്ധജലം ലഭ്യമാക്കും.
സർക്കാർ ഉടമസ്ഥതയിലുള്ള ഹില്ലി അക്വാ തന്നെ തെരഞ്ഞെടുത്തത് ഏറ്റവും ശുദ്ധവും കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും തയ്യാറാക്കപ്പെടുന്ന ദാഹജലം കുറഞ്ഞ ചെലവില്‍ യാത്രക്കാർക്ക് എത്തിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോട് കൂടിയാണെന്ന് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button