IndiaLatest

രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത വര്‍ഷവും തുടര്‍ന്നേക്കുമെന്ന് എയിംസ്

“Manju”

ശ്രീജ.എസ്

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാംഘട്ടമാണ് ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി എയിംസ്. രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നതിനാല്‍ അടുത്ത വര്‍ഷവും കോവിഡ് രോഗവ്യാപനം തുടര്‍ന്നേക്കുമെന്നാണ്.

കോവിഡിനെതിരെ ജാഗ്രത പുലര്‍ത്തുന്നതില്‍ ജനങ്ങള്‍ക്കുണ്ടായ അലംഭാവമാണ് രണ്ടാംഘട്ട വ്യാപനത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. രോഗവ്യാപനം കുറഞ്ഞ് തുടങ്ങുന്നതിനു മുമ്പ് രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നു.

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 70,000 കടന്നു. മഹാരാഷ്ട്ര, ആന്ധ്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 9 ലക്ഷം കടന്നു

Related Articles

Back to top button