സംസ്ഥാനത്ത് നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷം സ്വര്‍ണ വിലയില്‍ വര്‍ധന
സിന്ധുമോള്‍ ആര്
കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി. നാല് വ്യാപാര ദിനങ്ങള്‍ക്കു ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയുടെയും ഇടിവാണു രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ് വില. കൊച്ചി: സ്വര്‍ണ വിലയില്‍ ഉണര്‍വ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായി.