KeralaLatestThiruvananthapuram

അന്തരിച്ച നടന്‍ ജയന് ജന്മനാട്ടില്‍ ഒരു കോടിയുടെ സ്മാരകം ഒരുങ്ങുന്നു

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അന്തരിച്ച നടന്‍ ജയന് സംസ്ഥാനത്ത് ആദ്യമായി സ്മാരകം ഒരുങ്ങുന്നു. ഒരുകാേടി രൂപ ചെലവില്‍ ജില്ലാപഞ്ചായത്താണ് ജയന്റെ കുടുംബവീട്ടില്‍ നിന്ന് 100 മീറ്റര്‍ അകലെ സ്മാരകമായി ഹാള്‍ നിര്‍മ്മിച്ചത്. ഒരാഴ്ചയ്ക്കകം നാടിനു സമര്‍പ്പിക്കും. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ജയന്റെ വേര്‍പാടിന് 40 വയസാകുമ്പോഴാണ് സ്മാരകം ഉയരുന്നത്. ജയന്റെ കുടുംബ വീടിന് മുന്നില്‍ തേവളളി ജയന്‍ സ്മാരക ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് സ്ഥാപിച്ച പൂര്‍ണകായ പ്രതിമ മാത്രമാണ് സംസ്ഥാനത്ത് നിലവില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ഉളളത്.
ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍, കല്ലുമാല സമരത്തിന്റെ സ്മാരകമായി കമ്മാന്‍ കുളത്തിന്റെ വശത്തുളള ഐ ടി ഹാള്‍ നവീകരിച്ചാണ് ജയന്‍ സ്മാരകം ആക്കിയത്. സെന്‍ട്രലൈസ്ഡ് എ സി ,അത്യാധുനിക ശബ്ദ, വെളിച്ച സംവിധാനം, സി സി ടി വി എന്നിവയടക്കം സജ്ജമാക്കിയാണ് ഹാള്‍ നവീകരിച്ചത്. 450 പേര്‍ക്കുളള ഇരിപ്പിടങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിവാഹം ഉള്‍പ്പടെയുളള ആവശ്യങ്ങള്‍ക്ക് ഹാള്‍ ഉപയോഗിക്കാനാവും. സര്‍ക്കാരിന്റെ അക്രഡിറ്റഡ് ഏജന്‍സിയായ ആര്‍ട്ട് കോ ലിമിറ്റഡ് ആണു നിര്‍മാണം നടത്തിയത്. ഹാളില്‍ ആറ് അടി ഉയരത്തില്‍ ജയന്റെ എണ്ണഛായാ ചിത്രം സ്ഥാപിക്കും.
1970കളുടെ അവസാനത്തില്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ നടനായിരുന്നു കൃഷ്ണന്‍ നായര്‍ എന്ന ജയന്‍ 1939 ജൂലായ് 25നായിരുന്നു ജനനം. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ 41- ാമത്തെ വയസില്‍ ചെന്നൈ ഷോളാവാരത്ത് ഹെലികോപ്ടര്‍ അപകടത്തിലായിരുന്നു മരണം. 125ല്‍ ഏറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ എത്തുന്നതിന് മുമ്പ് 15 വര്‍ഷത്തോളം നാവികസേനയിലായിരുന്നു.

Related Articles

Back to top button