ErnakulamLatest

ചാണകം വിളി ആരും നിര്‍ത്തരുതെന്ന് സുരേഷ് ഗോപി

“Manju”

സുരേഷ് ഗോപി - Latest News on സുരേഷ് ഗോപി | Read Breaking News on Samakalika  Malayalam
കൊച്ചി: ചാണകം എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചാണകം വിളിയില്‍ തനിക്ക് അതൃപ്തി ഇല്ലെന്നും ആ വിളി ആരും നിര്‍ത്തരുതെന്നും തുടരണമെന്നും അദ്ദേഹം പറഞ്ഞു.  എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വിഎച്ച്‌പി സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിന് എത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു.
ബ്ലോഗര്‍മാരായ ഈ ബുള്‍ ജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചയാളോട് താന്‍ ചാണകമല്ലേ ഇക്കാര്യത്തിന് നിങ്ങള്‍ എന്നെയല്ല വിളിക്കേണ്ടേതെന്നു കേരള മുഖ്യമന്ത്രിയെയാണ് വിളിക്കേണ്ടേതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഈ ഓഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button