IndiaLatest

രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

“Manju”

Image result for രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു

ശ്രീജ.എസ്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ രണ്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ബഗത് ബര്‍സുല്ല മേഖലയിലെ ചായക്കടയില്‍ വെച്ചാണ് പോലീസുകാര്‍ക്ക് വെടിയേറ്റത്. കോണ്‍സ്റ്റബിള്‍മാരായ സുഹൈല്‍, മുഹമ്മദ് യൂസുഫ് എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്നാല്‍ അതേസമയം ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സൈനികര്‍ തിരച്ചില്‍ തുടങ്ങിയതായി അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ശ്രീനഗറിലെ ഭക്ഷണശാലയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Articles

Back to top button