KeralaLatest

ആരോഗ്യ വിഭാഗങ്ങള്‍ തമ്മില്‍ തല്ലരുത് : ആരോഗ്യമന്ത്രി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോവിഡ് ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന മരുന്നുകള്‍ ഹോമിയോ ആയുര്‍വേദത്തില്‍ ഉണ്ടെന്നാണ് പറഞ്ഞത്. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് പറഞ്ഞതെന്നാണ് മന്ത്രിയുടെ വിശദീകരണം.

ഹോമിയോ വിഭാഗത്തിന്റെ പഠനം ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ല. എന്നാല്‍ പരീക്ഷിച്ച്‌ തെളിയിച്ച്‌ കഴിഞ്ഞാല്‍ മാത്രമേ മരുന്നുകള്‍ ഫലപ്രദം എന്നു പറയാന്‍ കഴിയൂ. കൊവിഡ് ചികിത്സയ്ക്ക് ആശ്രയിച്ചത് അലോപ്പതി മേഖലയെ തന്നെയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യ വിഭാഗങ്ങള്‍ തമ്മില്‍ തല്ലരുത്. സംയുക്ത ചികിത്സ നടത്തേണ്ട സമയമാണിപ്പോള്‍. കൊവിഡ് വലിയ തോതില്‍ പടരാന്‍ സാധ്യതയുള്ള നാളുകളാണ് ഇനിയുള്ളത്. അലോപ്പതി വിഭാഗത്തിന്റെയും ആയുഷ് വകുപ്പിന്റെയും കാര്യങ്ങള്‍ നോക്കാന്‍ തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button