KeralaLatestThiruvananthapuram

വിഴിഞ്ഞത്ത് ഒറ്റദിവസമെത്തിയത് 9 കപ്പലുകള്‍

“Manju”

കോവളം: അന്തര്‍ ദേശീയ ക്രൂചെയ്ഞ്ചിംഗ് സെന്ററായ വിഴിഞ്ഞത്ത് ഇന്നലെ എത്തിയത് 9 കപ്പലുകള്‍. വിഴിഞ്ഞത്തിന്റെ ചരിത്രത്തില്‍ ഒ​റ്റ ദിവസം ഇത്രയും കപ്പല്‍ എത്തിയത് ഇതാദ്യം. കപ്പലുകളുടെ ചാകര തന്നെയായിരുന്നു വിഴിഞ്ഞം തുറമുഖത്ത് കാണാന്‍ കഴിഞ്ഞത്. ഇടയ്ക്ക് പെയ്ത മഴയും പ്രതികൂല കാലവസ്ഥയും ക്രൂ ചെയ്ഞ്ചിംഗിന് തടസമായി. ക്രൂ ചെയ്ഞ്ചിനായെത്തിയ 9 കപ്പലുകളില്‍ നിന്ന് 90 ജീവനക്കാര്‍ കരയ്ക്കിറങ്ങിയപ്പോള്‍ പകരം 101 ജീവനക്കാരാണ് ഇവിടെ നിന്ന് കപ്പലുകളിലേക്ക് കയറിയത്. കരയ്ക്കിറങ്ങിയവരില്‍ രണ്ടുപേര്‍ വിദേശികളാണ്.

പ്രവര്‍ത്തനം ആരംഭിച്ച്‌ ഒരു വര്‍ഷത്തിനുള്ളില്‍ ഏ​റ്റവും കൂടുതല്‍ കപ്പലുകള്‍ ക്രൂ ചെയ്ഞ്ചിംഗ് നടത്തിയ മൈനര്‍ പോര്‍ട്ടെന്ന ഖ്യാതി വിഴിഞ്ഞം സെന്റര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ഒ​റ്റ ദിവസത്തില്‍ കൂടുതല്‍ കപ്പലുകള്‍ എന്ന നേട്ടവും മറികടക്കുന്നത്.

Related Articles

Back to top button