KeralaLatestThiruvananthapuram

കഴക്കൂട്ടത്ത് അർബുദ ചികിത്സയിലുള്ള യുവാവ് സുമനസുകളുടെ സഹായം തേടുന്നു

“Manju”

കഴക്കൂട്ടം : മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ഊരുപൊയ്ക വടക്കേവിള പുത്തൻവീട്ടിൽ എസ് മധു (39 ) അർബുദ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടുന്നു.കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മധു ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.രണ്ടു വർഷത്തിലേറെയായി അർബുദത്തെ തുടർന്ന് എഴുനേൽക്കാൻ കഴിയാതെ വീട്ടിൽ ചികിത്സയിലാണ്.ഭാര്യ ഒരുകടയിൽ ജീവനക്കാരിയായി ജോലി നോക്കിയിരുന്നു.അതിൽ നിന്നുള്ള തുച്ഛമായ വരുമാനം കൊണ്ടാണ് മധുവിന്റെ ചികിത്സയും വീട്ടിന്റെ ചിലവുകളും കഴിഞ്ഞു പോകുന്നത്.ലോക്ക് ഡൗൺ വന്നതോടെ ഭാര്യയുടെ ജോലിയും നഷ്ടമായി.അതോടെ ചികിത്സയും വഴിമുട്ടി.നിർദ്ധന കുടുംബാംഗമായ ഇദ്ദേഹം ഇപ്പോൾ ഭാര്യ വീടായ മേനംകുളം ചിത്തിര നഗറിൽ ശ്രീ ചിത്തിര വിലാസത്തിലാണ് താമസം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴക്കൂട്ടം ശാഖയിൽ ഇദ്ദേഹത്തിനായി
അക്കൗണ്ട്എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ 20158635272 ഐ.എഫ് .എസ് .സി നമ്പർ SBI 0070445 മൊബൈൽ നമ്പർ 8590 77 15 88

Related Articles

Back to top button