KeralaLatestThiruvananthapuram

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 10ലക്ഷത്തിലേക്ക്, തുടര്‍ച്ചയായ രണ്ടാം ദിവസവും 23,000ലധികം വൈറസ് ബാധിതര്‍; യുപിയിലും ഡല്‍ഹിയിലും സ്ഥിതി രൂക്ഷം

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം രൂക്ഷം. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 23,446 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ പ്രതിദിനം 20,000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 9,90,795 ആയി ഉയര്‍ന്നു. ഇതില്‍ 2,61,432 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഏഴു ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 448 പേര്‍ മരിക്കുകയും 14,253 പേര്‍ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു. മരണസംഖ്യ 28,282 ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ 7042 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 94 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 2,92,029 ആയി ഉയര്‍ന്നു. ഇതില്‍ 2,21,506 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി 4605 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മരണസംഖ്യ 4206 ആയി ഉയര്‍ന്നു.

ഡല്‍ഹിയില്‍ പുതുതായി 4308 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 28 പേര്‍ മരിച്ചതായും ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതര്‍ 2,05,482 ആയി ഉയര്‍ന്നു.ഇതില്‍ 1,75,400 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 2637 പേരാണ് ആശുപത്രി വിട്ടത്. നിലവില്‍ 25,416 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button