KeralaLatest

കുഞ്ഞ് ഒർഹാനും കൂട്ടുകാരിയും; ചിത്രം പങ്കുവച്ച് സൗബിൻ ഷാഹിർ

“Manju”

നടൻ സൗബിന്‍ ഷാഹിർ പങ്കുവച്ച മകൻ ഒർഹാൻ സൗബിന്റെ ചിത്രം സമൂഹമാധ്യമത്തിൽ നിറയെ സ്നേഹം നേടുകയാണ്. ഒർഹാൻ തന്റെ പ്രിയ കൂട്ടുകാരിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഈ സുന്ദരി പാവക്കുട്ടിയാണത്ര കുഞ്ഞ് ഒർഹാന്റെ കൂട്ടുകാരി. മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഒർഹാനും കൂട്ടുകാരിയ്ക്കും സോഷ്യൽ ലോകത്തു നിന്നും നിറയെ ലൈക്കുകളാണ് ലഭിക്കുന്നത്.

2019 മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ് ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. ഇറ്റ് ഈസ് എ ബോയ് എന്നെഴുതിയ നീല ബലൂണുമായി നിൽക്കുന്ന തന്റെ ചിത്രവും സന്തോഷ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

Related Articles

Back to top button