KeralaKozhikodeLatest

വടകര അഴിയൂരിൽ രണ്ട് കോവിഡ്​ മരണം

“Manju”

വി. എം. സുരേഷ് കുമാർ

വടകര: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വടകര താലൂക്കിലെ അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പാലക്കാട് ഹോട്ടല്‍ ബിസിനസ് നടത്തുന്ന പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മനയില്‍ മുക്കിലെ ദാറുല്‍ സൈനബയിലെ എ.കെ സക്കറിയ (68), പതിമൂന്നാം വാര്‍ഡ് കറുപ്പകുന്നിലെ മാകൂട്ടത്തില്‍ മീത്തല്‍ ബാലകൃഷ്ണനും (62) എന്നിവരാണ് മരിച്ചത്.

എ.കെ സക്കറിയ ന്യൂമോണിയ ബാധിതനായി ഐ.സി.യുവില്‍ ആയിരുന്നു. ഈ മാസം നാലാം തീയതി മുതല്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ഹാജിയാര്‍ പള്ളിയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കബറടക്കി. ഭാര്യ: പഞ്ചാരന്റെ വിട ആയിഷ. മക്കള്‍: യഹ്യ്യാ, യഹീഷ്, യഹ് ജാസ്, അഹമ്മദ് ഷുഹൈബ്.

ബാലകൃഷ്ണന്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. കിഡ്‌നി രോഗിയാണ്. ഭാര്യ:അജിത. മക്കള്‍: അദീഷ്, ജിബീഷ്, അജേഷ്.

Related Articles

Back to top button