KeralaLatest

ചക്രവാതച്ചുഴി ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142അടി

“Manju”

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. ശക്തമായ മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിന്റഎ അടിസ്ഥാനത്തില്‍ കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലിലെത്തിയ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിലാണ് ശക്തമായ മഴ തുടരുന്നത്. ഈ ചക്രതവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും. പിന്നീട് ഇത് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങും.
കൊല്ലത്ത് ഇന്നലെ വൈകിട്ടോടെ തുടങ്ങിയ കനത്ത മഴ അര്‍ധരാത്രിയോടെ ശമിച്ചു. രാവിലെ മിക്കയിടങ്ങളിലും നേരിയ മഴ മാത്രമാണ് ഉള്ളത്. എം സി റോഡില്‍ നിലമേലില്‍ രാത്രി കുന്ന് ഇടിഞ്ഞു വീണിരുന്നെങ്കിലും ഇത് നീക്കം ചെയ്തു. നിലമേല്‍ ടൗണില്‍ എം സി റോഡില്‍ കയറിയ വെള്ളം പൂര്‍ണമായും ഇറങ്ങാത്തതിനാല്‍ ഈ വഴിയുള്ള വാഹനഗതാഗതം സമീപത്തെ ഇടറോഡ് വഴി പുനക്രമീകരിച്ചിട്ടുണ്ട്. മറ്റ് നാശനഷ്ടങ്ങള്‍ ഇല്ല
ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142അടിയായി. ഇതോടെ രണ്ട് ഷട്ടര്‍ തമിഴ്‌നാട് ഉയര്‍ത്തി. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോതും വര്‍ധിപ്പിച്ചു. ജലം തുറന്നുവിട്ട സാഹചര്യത്തില്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button