
ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ ദേശീയപാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ 14പേര്‍ മരിച്ചു. രണ്ട് കുട്ടികളുടെ നില അതീവഗുരുതരമായി തുടരുന്നു.
ആധാര്‍ കാര്‍ഡുകളുടെയും ഫോണ്‍ നമ്ബറുകളുടെയും അടിസ്ഥാനത്തില്‍ അപകടത്തില്‍പെട്ടവരുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിക്കുകയാണ്.അപകടസമയത്ത് വാഹനത്തില്‍ 18 പേര്‍ ഉണ്ടായിരുന്നു. ചിത്തൂര്‍ ജില്ലയിലെ മദനപ്പള്ളില്‍ നിന്ന് രാജസ്ഥാനിലെ അജ്മീരിലേക്കു പോകുന്ന സംഘമാണ് അപകടത്തില്‍പെട്ടത് ഇന്നുപുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.