KeralaLatest

ആലുവ ശിവരാത്രിക്ക് പ്രത്യേക സര്‍വ്വീസ് ഒരുക്കി റെയില്‍വേ

“Manju”

കൊച്ചി: ആലുവ ശിവരാത്രിക്ക് പ്രത്യേക സര്‍വ്വീസ് ഒരുക്കി റെയില്‍വേ. ശിവരാത്രിദിവസമായ മാര്‍ച്ച് എട്ടിന് വൈകിട്ടുള്ള 16325 നിലമ്പൂര്‍-കോട്ടയം എക്‌സ്പ്രസ്, മറ്റ് സ്റ്റോപ്പുകള്‍ക്കു പുറമേ മുള്ളൂര്‍ക്കര, ഒല്ലൂര്‍, നെല്ലായി, കൊരട്ടി എന്നിവിടങ്ങളില്‍കൂടി നിര്‍ത്തും.

രാത്രിയിലത്തെ 06461 ഷൊര്‍ണൂര്‍-തൃശ്ശൂര്‍ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ആലുവ വരെ ഓടും. രാത്രി 11.15-ന് തൃശ്ശൂര്‍ വിടുന്ന വണ്ടി എല്ലാ സ്റ്റേഷനുകളിലും നിര്‍ത്തിയശേഷം അര്‍ധരാത്രി 12.45-ന് ആലുവയില്‍ എത്തും.

പിറ്റേന്ന് രാവിലെ 5.15-ന് ആലുവയില്‍നിന്നു പുറപ്പെടുന്ന 16609 തൃശ്ശൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് രാവിലെ 6.40-ന് തൃശ്ശൂരിലെത്തി പതിവുപോലെ കണ്ണൂരിലേക്ക് യാത്ര തുടരും.

 

Related Articles

Back to top button