KeralaLatest

കേരളത്തില്‍ ഒക്യുപേഷണല്‍ തെറാപ്പി കോഴ്‌സ് ഓപ്ഷന്‍ നല്‍കേണ്ട അവസാന തീയതി ചൊവ്വാഴ്ച

“Manju”

പ്രസ് റിലീസ്
09.11.2020

ജ്യോതിനാഥ് കെ.പി.

തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍ (NIPMR, Irinjalakuda) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് (NISH, Trivandrum) എന്നീ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി (ബി.ഒ.ടി.) കോഴ്‌സിന് പാരാമെഡിക്കല്‍ റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ഓപ്ഷന്‍ നല്‍കാനുള്ള അവസാന തിയതി 10.11.2020 വൈകുന്നേരം 5 മണി വരെയാക്കി. പുനരധിവാസ ചികിത്സാ മേഖലയില്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായാണ് കേരളത്തില്‍ ആദ്യമായി ഈ പ്രൊഫഷണല്‍ ബിരുദ കോഴ്‌സ് ആരംഭിക്കുന്നത്.

കേരള ആരോഗ്യ സര്‍വകലാശാല ബി.ഒ.ടി. കോഴ്‌സിന് അംഗീകാരം നല്‍കുകയും എല്‍.ബി.എസ്. വഴി അഡ്മിഷന്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ +2 / ഹയര്‍സെക്കഡറി പരീക്ഷ ജയിച്ചവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹതയുണ്ടായിരിക്കുക. എല്‍ബിഎസ് തയ്യാറാക്കിയ പാരാമെഡിക്കല്‍ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ പേരുള്ളവര്‍ക്ക് ഈ കോഴ്‌സിനായി ഓപ്ഷന്‍ നല്‍കാം.

 

 

 

Related Articles

Back to top button