KeralaLatestThiruvananthapuram

ധ്യാനമഠം സന്ദർശകർക്കായി തുറന്നു

“Manju”

തിരുവനന്തപുരം : ശാന്തിഗിരി ആശ്രമത്തിൽ ഗുരുനിർദ്ദേശാനുസരണം ആദ്യകാലങ്ങളിൽ സന്ന്യാസിമാർ വസിച്ച ഇടമായ ‘ധ്യാനമഠം’ പൂജിതപീഠം സമർപ്പണം ആഘോഷ ദിനത്തിൽ ഗുരുഭക്തർക്കും സന്ദർശകർക്കുമായി തുറന്നു കൊടുത്തു. “ധ്യാനമഠം… ധ്യാനത്തിനും ജപത്തിനുമുള്ള സ്ഥലം” എന്ന് ധ്യാനമഠത്തിൻ്റെ മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡിൽ അന്ന് ലിഖിതപ്പെടുത്തിയിരുന്നു.

1984 ഒക്ടോബർ നാല് വിജയദശമി ദിനത്തിലാണ് ശാന്തിഗിരിയിലെ പ്രഥമ സന്ന്യാസദീക്ഷാകർമ്മം നടന്നത്. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന 31 നിയോഗിതർക്കാണ് അന്ന് ഗുരു സന്ന്യാസദീക്ഷ നല്കിയത്. ഗുരു ആദിസങ്കൽപ്പത്തിൽ ലയിച്ചതിന്റെ 72-ാം ദിവസം 1999 ജൂലൈ 6ന് ആറുബ്രഹ്മചാരികൾക്കും നാല് ബ്രഹ്മചാരിണികൾക്കും മൂന്ന് ഗൃഹസ്ഥാശ്രമികൾക്കുമുൾപ്പടെ 13 പേർക്ക് സന്ന്യാസദീക്ഷ നല്കി. പിന്നീട് 2001 ഫെബ്രുവരി 22ന് ഒരു ബ്രഹ്മചാരിക്ക് സന്ന്യാസദീക്ഷ നല്കി. 2002 ജനുവരി 30ന് സ്ത്രീ പുരുഷൻമാരിൽപ്പെട്ട 12 പേർക്ക് സന്ന്യാസം നല്കി. അതിന് ശേഷം 2009 ഒക്ടോബർ നാലാം തീയതി 49 സ്ത്രീ പുരുഷൻമാർക്ക് സന്ന്യാസദീക്ഷ നല്കപ്പെട്ടു.

സന്ദർശകരിൽ നിരവധി സ്മരണകൾ ഉണർത്തുന്ന ശാന്തിഗിരിയിലെ സന്ന്യാസ സംഘത്തിന്റെ ചരിത്രം ധ്യാനമഠത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button