KeralaLatestThiruvananthapuram

ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ നടപ്പാക്കി; അന്താരാഷ്ട്ര തലത്തില്‍ വ്യാപക പ്രതിഷേധം

“Manju”

സിന്ധുമോള്‍ ആര്‍
ടെഹ്‌റാന്‍: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇതേ കേസി‍ല്‍ നവീദിന്റെ സഹോദരങ്ങളായ വഹീദ് 54 വര്‍ഷവും ഹബീബ് 27 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചുവരികയാണ്.
ഗ്രീക്കോ റോമന്‍ ഗുസ്തിയിലെ സൂപ്പര്‍താരമായിരുന്നു നവീദ് അഫ്കാരി. നവീദിനെ കുറ്റസമ്മതം നടത്താന്‍ പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നു. അഫ്കാരിക്ക് വധശിക്ഷ വിധിച്ചത് അന്താരാഷ്ട്ര പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അഫ്കാരി തെറ്റ് ചെയ്തതിന് യാതൊരു തെളിവുകളുമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരും പറഞ്ഞു. വധശിക്ഷ നടപ്പാക്കിയാല്‍ ഇറാനെ ലോക കായിക വേദിയില്‍നിന്നു വിലക്കണമെന്നു 85,000 കായികതാരങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുകയും ചെയ്തു. ഇറാന്റെ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് രാജ്യാന്തര ഒളിംപിക്‌സ് കമ്മിറ്റി പ്രതികരിച്ചു. ലോകത്തുള്ള ആയിരക്കണക്കിന് അത്‌ലറ്റുകളുടെ അപേക്ഷ ഇറാന്‍ തള്ളിയത് മനുഷ്യത്വരഹതിമാണെന്നും കമ്മിറ്റി അറിയിച്ചു.

Related Articles

Back to top button