KeralaLatestThiruvananthapuram

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 94, 372 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും 1114 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 78586 ആയി ഉയര്‍ന്നു. നിലവില്‍ 973175 പേരാണ് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 22,084 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആന്ധ്രയില്‍ 9901 പുതിയ കേസുകളും കര്‍ണാടകയില്‍ 9140, തമിഴ്‌നാട്- 5495, ഉത്തര്‍പ്രദേശ്- 6846 പേര്‍ക്കുമാണ് ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 4321 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ 37,02,595 പേര്‍ക്ക് രോഗം ഭേദമായി. 77. 87% ആണ് രാജ്യത്തെ രോഗ മുക്തി നിരക്ക്. ഇന്നലെ 10,71,702 സാമ്പിള്‍ പരിശോധന നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. അതേസമയം, കൊവിഡ് ഭേദമായവര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. കൊവിഡ് വന്നുപോയവര്‍ക്ക് ഉണ്ടാകുന്ന തുടര്‍ രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

Related Articles

Back to top button