KeralaLatest

ദേശീയ വർമോളജി സെമിനാർ സംഘടിപ്പിച്ചു.

“Manju”

തിരുവനന്തപുരം: തൈക്കാട് ഗാന്ധി ഭവനിൽ തിരുമൂലർ സിദ്ധപീഠം, കോയമ്പത്തൂർ,തിരുമൂലർ സിദ്ധ യോഗ& മർമ്മ റിസർച്ച് ഫൗണ്ടേഷൻ, തിരുവനന്തപുരം എന്നിവ സംയുക്തമായി സംഘടിപ്പിച്ച വർമോളജി ദേശീയ സെമിനാര്‍ നടന്നു.  സെമിനാറിൽ ശിവയോഗി ശിവരാജൻ മർമ്മ ശാസ്ത്രത്തെക്കുറച്ചും, അതിപ്രധാന മായ നൂറ്റിയെട്ട് സ്ഥാനങ്ങൾ,അവയ്ക്കു ക്ഷതമേററാലുണ്ടാകുന്ന പ്രതിവിധികളും , ഔഷധ പ്രയോഗങ്ങളെക്കുറിച്ചും  ക്ലാസ് എടുത്തു.വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.ഇന്റർനാഷണൽ തിരുമൂലർ ശിവയോഗസിദ്ധ മർമ്മ റിസർച്ച് ഫൗണ്ടേഷൻ, അമേരിക്ക, എന്നിവയുടെ സ്ഥാപകണ് ശിവയോഗി ശിവരാജൻ.സമാപന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .  ചടങ്ങിൽ മർമ്മ ശാസ്ത്ര ചികിത്സയും പരിചരണവും കുറിച്ചുള്ള ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മൂന്നു പുസ്തകങ്ങൾ, ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്തിന് ശിവയോഗി ശിവരാജൻ നല്കി ആദരിച്ചു.

Related Articles

Back to top button