LatestThiruvananthapuram

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു.

“Manju”

പോത്തന്‍കോട് : ശ്രീരാമനവമി രഥയാത്ര കണ്‍വീനറും തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീനീലകണ്ഠപുരം ശ്രീരാമദാസ ആശ്രമം സന്ന്യാസിവര്യനുമായ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചു. ഇന്ന് (15-3-2024 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 3 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെത്തിയ സ്വാമിയെ ആശ്രമം പ്രതിനിധികള്‍ സ്വീകരിച്ചു. ദര്‍ശന മന്ദിരം റിസപ്ഷനില്‍ ആശ്രമം പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായ ശ്രീരാമനവമി രഥയാത്രയിലേക്ക് ആശ്രമം പ്രതിനിധികളെ ക്ഷണിച്ചു. ആശ്രമം പ്രാര്‍ത്ഥനാലയം, പര്‍ണ്ണശാല, സഹകരണ മന്ദിരം എന്നിവിടങ്ങള്‍ സ്വാമിയും സംഘവും സന്ദര്‍ശിച്ചു.

Related Articles

Back to top button