IndiaLatest

സ്ത്രീകൾക്കായി പലിശ രഹിത വായ്പ

“Manju”

ശ്രീജ.. എസ്

കൊവിഡ് 19 പശ്ചാത്തലത്തിൽ സ്ത്രീകള്‍ക്കിടയില്‍ സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കുന്നതിന് പലിശ രഹിത വായ്പ നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ഇതിനായി പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിക്കുമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു.

മുഖ്യമന്ത്രി മഹിളാ കല്യാണ്‍ സ്കീം (എംഎംകെഎസ്) പ്രകാരം 10 അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകള്‍ക്ക് (എസ്‌എച്ച്‌ജി) ഒരു ലക്ഷം രൂപ വായ്പ നല്‍കും. വായ്പകളുടെ പലിശ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button