IndiaLatest

ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷനായി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് സ്ഥാനാരോഹണം ചെയ്തു

“Manju”

പരുമല: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായുള്ള ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ സ്ഥാനാരോഹണം പരുമലയില്‍ നടന്നു. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തിരുമാനം മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ അംഗീകരിച്ചു. തുടര്‍ന്ന് അദേഹത്തെ സ്ഥാനിക പീഠത്തിലേക്ക് ആനയിച്ചു. സ്ഥാനിക ചിഹ്നങ്ങളും അണിയിച്ചു. പുതിയ സ്ഥാനിക നാമവും വൈകാതെ പ്രഖ്യാപിക്കും. കണ്ടനാട് ഭദ്രാസനാധിപനായിരിക്കേയാണ് പുതിയ ചുമതലയിലേക്ക് ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് നിയുക്തനാകുന്നത്.
ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റ് കുര്യാക്കോസ് മാര്‍ ക്ലീമ്മീസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഡോ. ടി. ജെ ജോഷ്വാ ധ്യാന പ്രസംഗം നടത്തി. തുടര്‍ന്ന് പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും തിരഞ്ഞെടുപ്പ് നടന്നു.
വാഴൂര്‍ മറ്റത്തില്‍ പരേതരായ ചെറിയാന്‍ അന്ത്രയോസിന്റെയും പാമ്പാടി വാലേല്‍ വടക്കേക്കടുപ്പില്‍ മറിയാമ്മയുടെയും മകനായി 1949 ഫെബ്രുവരി 12ന് ജനിച്ച എം.എ. മത്തായിയാണ് പിന്നീട് മാത്യൂസ് മാര്‍ സേവേറിയോസ് ആയത്. 1978 ല്‍ വൈദികനായി. 1989 ല്‍ മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1991ല്‍ മെത്രാഭിഷിക്തനായി. തുടര്‍ന്ന് കോട്ടയം സെന്‍ട്രല്‍ ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി. 1993 ല്‍ കണ്ടനാട് ഭദ്രാസനാധിപനായി. രണ്ടുവട്ടം സിനഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ചികിത്സയില്‍ ആയിരുന്നപ്പോള്‍ 2020 മുതല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ അധികച്ചുമതലയും വഹിച്ചിരുന്നു.

Related Articles

Back to top button