InternationalLatest

ചൈന ലഡാക്കില്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിക്കുന്നുവെന്ന് വെളിപെടുത്തല്‍

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി : ല​ഡാ​ക്കി​ലെ പാ​ന്‍​ഗോം​ഗ് ത​ടാ​ക​ത്തി​ന് തെ​ക്കു​വ​ശ​ത്ത് ചൈ​നീ​സ് സൈ​ന്യം ഒ​പ്ടി​ക്ക​ല്‍ ഫൈ​ബ​ര്‍ കേ​ബി​ളു​ക​ള്‍ സ്ഥാ​പി​ക്കു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ല​ഡാ​ക്കി​ലെ സം​ഘ​ര്‍​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വു വ​രു​ത്താ​ന്‍ ഉ​ന്ന​ത​ത​ല ച​ര്‍​ച്ച​ക​ള്‍ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ചൈ​ന ദീ​ര്‍​ഘ​ദൂ​രം കു​ഴി​കു​ഴി​ച്ച്‌ കേ​ബി​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് റി​പ്പോ​ര്‍​ട്ട്.

ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്ന പ്രദേശത്ത്​ അതിവേഗ ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കാനാണ് ഇവ സ്ഥാപിക്കുന്നതെന്നാണ് കരുതുന്നത്. ഇതേക്കുറിച്ച്‌ പ്രതികരിക്കാന്‍ ചൈനീസ് വിദേശ മന്ത്രാലയ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും പ്രതിരോധ വ്യത്തങ്ങളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്​.

ട്രഞ്ചുകളില്‍ കഴിയുന്ന സൈനികരുമായി ആശയവിനിമയം സാധ്യമാക്കാനാണ് ഇത്തരം കേബിളുകള്‍ സ്ഥാപിക്കാറുള്ളതെന്ന് വിദഗ്ധര്‍ പറയുന്നു. ചിത്രങ്ങളും രേഖകളും അടക്കമുള്ളവ ഉന്നത തലങ്ങളിലേക്ക് കൈമാറാനാവും ഇവ സ്ഥാപിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തടാകത്തിന്റെ തെക്ക് ഭാഗത്തായി 70 കിലോമീറ്ററോളം ആയിരക്കണക്കിന് ഇന്ത്യന്‍, ചൈനീസ് സൈനികരാണ് നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്​ച ഇരു രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ചൈനീസ് സൈന്യം ഇതുവരെയും പിന്മാറിയിട്ടില്ലെന്നും സംഘര്‍ഷാവസ്ഥ തുടരുന്നതായും ഇന്ത്യന്‍ സൈനിക വക്താവ് അറിയിച്ചു.

Related Articles

Back to top button