LatestThiruvananthapuram

വാഹനപരിശോധനയ്ക്കിടെ സ്ത്രീയോട് പോലീസ് അപമര്യാദയായി പെരുമാറിയതായി പരാതി.

“Manju”

കഴക്കൂട്ടം:കഴക്കൂട്ടം എസ്ഐ മുരളീധരന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി കൊണ്ടിരിക്കേ സ്ത്രീയെ അന്യായമായി തടഞ്ഞുനിർത്തുകയും മോശമായി സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പോത്തൻകോട് നന്നാട്ടുകാവ് ത്രയംബകം വീട്ടിൽ ശ്രീജ എസ് ആണ് പരാതിക്കാരി. കഴക്കൂട്ടം വെട്ടുറോഡ് ട്രാഫിക് സിഗ്നലിനു സമീപം വാഹനപരിശോധനയ്ക്കിടെ പരാതിക്കാരിയായ സ്കൂട്ടർ യാത്രക്കാരിയോട് വാഹന രേഖകൾ ആവശ്യപ്പെട്ടു. ഇപ്പോൾ കയ്യിലില്ല പിന്നീട് കാണിക്കാം എന്ന് അറിയിച്ചെങ്കിലും രേഖകൾ കാണിച്ചതിനു ശേഷം പോയാൽ മതി എന്ന് അറിയിക്കുകയും സഭ്യമല്ലാത്ത രീതിയിൽ കയർത്തു സംസാരിക്കുകയും ചെയ്തു. ഇതുസംബന്ധിച്ചുള്ള പരാതി കഴക്കൂട്ടം സൈബർസിറ്റി അസിസ്റ്റന്റ് പോലീസ് കമ്മീഷണർക്ക് നൽകി.

Related Articles

Back to top button