KeralaLatestPalakkad

മേട്ടുപ്പാളയത്ത് ശാന്തിഗിരി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു.

“Manju”
കോയമ്പത്തൂർ മേട്ടുപാളയം നടന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് ടീം

കോയമ്പത്തൂർ : മേട്ടുപ്പാളയം അന്നൂർ റോഡിൽ കുമാരപുരത്ത് ശ്രീലക്ഷ്മി പാലസിൽ ഇന്ന് ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടന്നു.

ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജനനി രമ്യപ്രഭജ്ഞാനതപസ്വിനി ക്യാമ്പ് ഇൻചാർജ് ആയിരുന്നു. ശാന്തിഗിരി ആശ്രമം പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻദാസ് കെ.പി. മുഖ്യ സംഘാടകനായ ക്യാമ്പിൽ ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.സസ്മിത പി., ആർ.& ബി. വിഭാഗം അസോസിയേറ്റ് പ്രൊഫസർ. ഡോ. അരുൺ പ്രസാദ് പി.വി., മെഡിക്കൽ ഓഫീസർ വിവേക് വൈദ്യനാഥൻ, പ്രസൂതി ഏവം സ്ത്രീരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. കെ. തിലകവതി അമ്മാൾ എന്നിവർ ക്യാമ്പിന് നേതൃത്വം വഹിച്ചു.

ഹൗസ് സർജന്മാരായ ഡോ. ഐശ്വര്യ രാജു, ഡോ. അശ്വതി കെ.ബി., ഡോ.ഗാർഗി ജയൻ, ഡോ.ഭവ്യ എ.എം., ഡോ. അശ്വതി എസ്.കെ., ഡോ. ഗ്രീഷ്മ എന്നിവരം രോഗികളെ പരിശോധിച്ചു.

ഷീബ എം.എം. റിസപ്ഷനും, പുഷ്പലത ജി ലാബും കൈകാര്യംചെയ്തു. ഫാർമസിയിൽ വിഷ്ണു കെ., ജിതേന്ദ്രൻ കെ.സി., പ്രസന്ന പി. എന്നിവരും മാർക്കറ്റിംഗ്, വാഹനം എന്നിവ യഥാക്രമം ആർ. ശരവണനും കണ്ടൻകുട്ടിയും നിർവ്വഹിച്ചു.

മെഡിക്കൽ ക്യാമ്പിലൂടെ

Related Articles

Back to top button