KeralaThiruvananthapuram

മംഗലപുരത്തു റോഡ് കണക്റ്റിവിറ്റി മാപ്പിംഗും റോഡ് പുനർ നാമകരണവും.

“Manju”

ജ്യോതിനാഥ് കെ പി
2020-21 പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തി മംഗലപുരം ഗ്രാമ പഞ്ചായത്ത്‌ റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് സിസ്റ്റം നടപ്പാക്കി. ഗ്രാമ പഞ്ചായത്തിലെ മുഴുവൻ റോഡുകളും നടപ്പാതയടക്കം ആർക്കും പരിശോധിക്കാൻ തരത്തിൽ ഒരു വിവര സാങ്കേതിക പദ്ധതി നടപ്പിലാക്കിയത്. മുൻപ് ഭൗമ വിവരശേഖരണ പഞ്ചായത്ത് പദ്ധതി ഗ്രാമ പഞ്ചായത്ത് നടപ്പിൽ ആക്കിയിട്ടുള്ളത്. അത് ചെയ്ത ഗ്രാമീണ പഠന കേന്ദ്രം തന്നെയാണ് റോഡ് കണക്റ്റിവിറ്റി മാപ്പിംഗും ഇപ്പോൾ തയ്യാറാക്കിയിട്ടുള്ളത്. മംഗലപുരം ഗ്രാമ പഞ്ചായത്തിൽ എത്ര റോഡുകൾ, നാഷണൽ ഹൈവേ റോഡുകൾ, ജില്ലാ റോഡുകകൾ, പൊതുമരാമത്തു റോഡുകൾ, പഞ്ചായത്ത് റോഡുകകൾ, നടപ്പാതകൾ, ടാർ റോഡുകൾ, കോൺക്രീറ്റ് റോഡുകൾ, മൺറോഡുകൾ എന്നിവയുടെ വീതി, നീളം തുടങ്ങി ഏതു വർഷം ടാർ ചെയ്തു, എന്നു കോൺക്രീറ്റ് ചെയ്തു എന്നതടക്കം ഉള്ള വിവരങ്ങൾ അടങ്ങിയ പദ്ധതിയാണ് റോഡ് കണക്റ്റിവിറ്റി മാപ്പിംഗ് സിസ്റ്റത്തിലൂടെ പൊതുജനങ്ങൾ അറിയുവാൻ ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയത്.
അതിന്റെ കൂടെ നിലവിൽ ഉള്ള റോഡുകൾക്ക് പുനർ നാമകരണം ചെയ്യാനും തീരുമാനമായി. ഗ്രാമ പഞ്ചായത്തിന്റെ മുൻ പ്രസിഡന്റുമാർ അടക്കം ജനപ്രതിനിധികളുടെയും രാഷ്‌ടീയ സാമൂഹിക വ്യവസായ രംഗത്ത് തിളങ്ങിയ വ്യക്തികളുടെയും പേരുകൾ നൽകാനും മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധുവിന്റെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റിചെയർമാൻ മംഗലപുരം ഷാഫി ശുപാർശ ചെയ്ത പേരുകൾ ഐകകണ്ടേനെ അംഗീകരിച്ചു. ബാലകൃഷ്ണൻ, കടവത്ത് മുഹമ്മദ്‌ കണ്ണ്, കെ. കൊച്ചപ്പി, വാൾട്ടർ ഡി പോൾ, എം. ആർ. രവി, ബെന്നറ്റ് വൈ. ഗോമസ്, പുന്നയിക്കുന്നം നാരായണൻ നായർ, കോരാണി കൃഷ്ണ പിള്ള, അഡ്വ. വൈ. നഹാസ്, കൈലാത്ത്കോണം ഭാസ്കരൻ, ശ്യാമള ദേവി, ഗോപിനാഥൻ നായർ, അഡ്വ. സി. മോഹനചന്ദ്രൻ, ആർ. പ്രകാശ്, തങ്കച്ചി ജഗന്നിവാസൻ, സഫാ അബ്ദുൽ വാഹിദ് എന്നിവരുടെ പേരുകൾ റോഡുകളിൽ പുനർ നാമകരണം ചെയ്യാൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സുമ ഹരിലാൽ, ആരോഗ്യ ചെയർമാൻ വേണു ഗോപാലൻ നായർ, ക്ഷേമ ചെയർപേഴ്‌സൺ എസ്. ജയ, കെ. എസ്. അജിത് കുമാർ, കെ. ഗോപി നാഥൻ, വി. അജികുമാർ, സി. ജയ്മോൻ, എം. എസ്. ഉദയകുമാരി, എസ്. സുധീഷ് ലാൽ, സിന്ധു. സി. പി, എം. ഷാനവാസ്‌, ജൂലിയറ്റ് പോൾ, എസ്. ആർ. കവിത, എ. അമൃത, ലളിതാംബിക, സെക്രട്ടറി. ജി. എൻ. ഹരികുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button