KeralaLatestThiruvananthapuram

കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു

“Manju”

സിന്ധുമോള്‍ ആര്‍
കോന്നി: ഗവ. മെഡിക്കല്‍ കോളജില്‍ ഒ.പി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ എട്ടിനുതന്നെ ചികിത്സതേടി രോഗികളും ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ അഡ്വ. കെ.യു. ജനീഷ്കുമാര്‍ എം.എല്‍.എയും മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. ജനറല്‍ ഒ.പിയാണ് ആദ്യദിവസം പ്രവര്‍ത്തിച്ചത്. സാനിറ്റൈസര്‍ നല്‍കി അണുമുക്തമാക്കിയാണ് ആളുകളെ പ്രവേശിപ്പിച്ചത്. ഒ.പി ടിക്കറ്റ് എടുത്തശേഷം ട്രയാജ് സ്​റ്റേഷനിലാണ് ആദ്യം എത്തിയത്. അവിടെ രക്തസമ്മര്‍ദം, താപനില തുടങ്ങിയവ പരിശോധിക്കും.
തുടര്‍ന്ന് ക്രമത്തിലാണ് ഡോക്ടറെ കാണാന്‍ അവസരം. ഡോ. ഷേര്‍ളി തോമസ്, ഡോ. സോണി തോമസ് തുടങ്ങിയവരാണ് രോഗികളെ നോക്കിയത്. ഓര്‍ത്തോ വിഭാഗത്തിലെ രോഗികളെ പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍ നേരിട്ട് പരിശോധിച്ചു. ആദ്യദിനത്തില്‍ 88 രോഗികള്‍ ചികിത്സ തേടി. കെ.യു. ജനീഷ്കുമാര്‍ ഒ.പി ക്രമീകരണങ്ങള്‍ വിലയിരുത്തി രാവിലെ മുതല്‍ തന്നെ ഉണ്ടായിരുന്നു. എല്ലാം സുഗമമായി മുന്നോട്ടുപോകുന്നതായി എം.എല്‍.എ പറഞ്ഞു.

Related Articles

Back to top button