Uncategorized

മുംബൈ-ഗോവ റൂട്ടില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍

“Manju”

മുംബൈ : മുംബൈ-ഗോവ റൂട്ടില്‍ വന്ദേ ഭാരത് സെമി-ഹൈ സ്പീഡ് എക്‌സ്പ്രസ് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി റാവുസാഹേബ് ദന്‍വെ അറിയിച്ചു. സംസ്ഥാനത്തെ നിയമസഭാംഗങ്ങളുമായുള്ള ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

നിയസഭാംഗങ്ങളുടെ യോഗത്തിലാണ് വന്ദേ ഭാരത് എക്‌സ്പ്രസ് മുംബൈയ്‌ക്കും ഗോവയ്‌ക്കുമിടയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി റാവുസാഹേബ് ദന്‍വെ നിയമസഭാംഗങ്ങളോട് അറിയിച്ചത്. മുംബൈ-ഗോവ എക്‌സ്പ്രസിന്റെ വൈദ്യുതീകരണം പൂര്‍ത്തിയായെന്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൊങ്കണ്‍ മേഖലയിലെ റെയില്‍വേയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ നിയമസഭാംഗങ്ങള്‍ മന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു.

സാവന്തവാഡി-ദിവ ട്രെയിന്‍ സര്‍വീസ് ദാദര്‍ വരെ നീട്ടണമെന്ന് ആവശ്യവും യോഗത്തില്‍ ഉന്നയിച്ചിരുന്നു. താനെയിലെ മുംബൈ സ്റ്റേഷന്റെ പേര് മുംബൈ ദേവി സ്റ്റേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന നിയമസഭാംഗങ്ങള്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.

Related Articles

Back to top button