LatestThiruvananthapuram

നെയ്യാര്‍ ഡാമിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

“Manju”

തിരുവനന്തപുരം: നെയ്യാര്‍ ഡാം തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്ക്. കൊവിഡിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാര്‍ ഡാം തുറക്കുന്നത്. സ്ത്രീകളും, കുട്ടികളുമടക്കും എത്തുന്ന സഞ്ചാരികള്‍ നെയ്യാര്‍ ഡാമില്‍ ബോട്ടുസവാരി തുടങ്ങാത്തതിനാല്‍ നിരാശരായിട്ടാണ് പലരും മടങ്ങുന്നത്. വനം വകുപ്പിന്റെ ലയണ്‍ സഫാരി പാര്‍ക്കിലേക്കുള്ള യാത്രയും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്.

എന്നാല്‍ ലയണ്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ എല്ലാം ചത്തൊടുങ്ങിയതോടെ ലയണ്‍ സഫാരി പാര്‍ക്കെന്ന പേര് പോലും മാറ്റേണ്ടിവരുമോ എന്ന ആശങ്കയും സഞ്ചാരികള്‍ക്കുണ്ട്. കൊവിഡ് അറിയിപ്പുകള്‍ ഉണ്ടായിട്ടും നിരവധി സന്ദര്‍ശകരാണ് ഇവിടേക്ക് എത്തുന്നത്.

Related Articles

Back to top button