KeralaLatestThrissur

കൃഷിഭവനില്‍ കര്‍ഷകര്‍ക്കായി റോയല്‍റ്റി ക്യാമ്പ് സംഘടിപ്പിക്കും

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ :കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനില്‍ കര്‍ഷകര്‍ക്കായി സെപ്റ്റംബര്‍ 18ന് റോയല്‍റ്റി ക്യാമ്പ് സംഘടിപ്പിക്കും.
തരിശ്ശിടാതെ നെല്‍കൃഷി ചെയ്തുകൊണ്ടിരിക്കുന്ന നെല്‍പ്പാടത്തിന്റെ ഉടമകള്‍ക്ക് സര്‍ക്കാര്‍ ഹെക്ടര്‍ റോയലിറ്റിയായി 2000 രൂപ നല്‍കുന്നതിന്റെ ഭാഗമായാണിത്.

പദ്ധതിയുടെ പ്രചരണാര്‍ത്ഥമാണ് ആര്‍ത്താറ്റ് കൃഷിഭവനില്‍ രാവിലെ 11 മുതല്‍ വൈകീട്ട് 4 വരെ റോയലിറ്റി രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പദ്ധതി പ്രകാരം കര്‍ഷകര്‍ക്കുള്ള ആനുകൂല്യത്തിന് ഓണ്‍ലൈന്‍ അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുന്നത്.

അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ സ്വന്തമായോ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും.

ഈ വിധത്തില്‍ റോയലിറ്റി അപേക്ഷകള്‍ നല്‍കേണ്ട കര്‍ഷകര്‍ക്ക് ക്യാമ്പില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കും.

പദ്ധതിയിലേക്ക് അപേക്ഷിക്കുവാന്‍ അപേക്ഷകന്റെ പുതിയ ഫോട്ടോ, നികുതി രസീതി (തന്നാണ്ട്), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ ഒറിജിനലുകള്‍ കൊണ്ടുവരണമെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button