IndiaLatest

ജിഎസ്ടി വെട്ടിപ്പിനായി വ്യാജ കമ്പനികള്‍

“Manju”

ശ്രീജ.എസ്

ജിഎസ്ടി തട്ടിപ്പിന് വ്യാജ കമ്പനികള്‍ ഉണ്ടാക്കി വെട്ടിക്കുന്നത് കോടികളുടെ നികുതി. തട്ടിപ്പിന് പിന്നില്‍ വന്‍ മാഫിയയെന്ന് ജിഎസ്ടി വകുപ്പ്. ദിവസവേതനക്കാരനായ മലപ്പുറം സ്വദേശിക്ക് ലഭിച്ചത് 40 ലക്ഷം ജിഎസ് ടി ബില്ലാണ്. തൃശൂരിലും, നാഗ്പൂരിലും ഇയാളുടെ പേരില്‍ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സാധാരണക്കാരെ വഞ്ചിച്ച്‌ വ്യാജ ജിഎസ് ടി രജിസ്‌ട്രേഷന്‍ എടുത്താണ് തട്ടിപ്പ്. ദിവസ വേതനക്കാരനായ മലപ്പുറം സ്വദേശി പ്രശാന്തിന്റെ പേരില്‍ രണ്ട് ജിഎസ് ടി രജിസ്‌ട്രേഷന്‍ തട്ടിപ്പുകാര്‍ തരപ്പെടുത്തിയതായി കണ്ടെത്തി. ഷെയര്‍ ബിസിനസെന്ന പേരിലാണ് തന്നെ സമീപിച്ചതെന്ന് പ്രശാന്തന്‍. അങ്ങനെയാണ് രേഖകളും മറ്റും തട്ടിപ്പുകാര്‍ക്ക് നല്‍കിയത്. അധിക വരുമാനം എന്ന പ്രലോഭനവുമായാണ് തട്ടിപ്പുകാര്‍ സാധാരണക്കാരെ സമീപിക്കുന്നത്. പ്രശാന്ത് ട്രെയ്‌ഡേഴ്‌സ് എന്ന പേരിലാണ് പ്രശാന്തിനായി കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏജന്റുമാര്‍ ഇയാള്‍ക്ക് ചെറിയ തുക നല്‍കി പാന്‍ കാര്‍ഡ് അടക്കമുള്ള വിവരങ്ങള്‍ വാങ്ങി.

സാമ്പത്തിക സ്രോതസില്ലാത്ത ആളുകളുടെ പേരില്‍ രജിസ്‌ട്രേഷന്‍ എടുത്ത് ബിസിനസ് നടത്തുകയാണെന്ന് ജിഎസ്ടി വകുപ്പ് അധികൃതര്‍ പറയുന്നു. ഇതില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ബിസിനസുമായി യാതൊരു ബന്ധവുമില്ലാത്ത ആളിന്റെ പേരിലാണ് രജിസ്‌ട്രേഷന്‍ എടുക്കുന്നത്.

Related Articles

Back to top button