IndiaLatest

ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന

“Manju”

ശ്രീജ.എസ്

ശബരിമല: മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ പ്രതിദിനം 5000 പേരെ പ്രവേശിപ്പിക്കാന്‍ ആലോചന. ദേവസ്വം ബോര്‍ഡ് കോവിഡ് മാനദണ്ഡം പാലിച്ചുള്ള തീര്‍ത്ഥാടനത്തിന് തയ്യാറെടുപ്പുകള്‍ തുടങ്ങി. തീര്‍ത്ഥാടകരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ദിവസങ്ങള്‍ക്കു മുന്‍പേ പുറപ്പെടുന്നതിനാല്‍ നിലയ്ക്കലില്‍ ആന്റിജന്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തി മാത്രം കടത്തി വിടണം. ആരോഗ്യ വകുപ്പ് ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. 28ന് മുഖ്യമന്ത്രിയുമായുള്ള യോഗത്തില്‍ ഇതു ചര്‍ച്ച ചെയ്യും. കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പൂര്‍ണമായും വെര്‍ച്വല്‍ ക്യു പാസ് വഴി മാത്രമേ സന്നിധാനത്ത് എത്താന്‍ അനുവദിക്കൂ.

Related Articles

Back to top button