KeralaLatest

ശാന്തിഗിരിയിൽ നാളെ സാംസ്കാരിക ദിനം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിൽ നാളെ സാംസ്കാരിക ദിനം ആചരിക്കുന്നു. രാവിലെ 6 മണിക്ക് ധ്വജാരോഹണം, രാവിലെ 11.30 ന് തട്ടം സമർപ്പണം എന്നീ ചടങ്ങുകൾ നടക്കുംഉച്ചയ്ക്ക് ശേഷം 3.30 ന്  ആശ്രമം റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി വിശ്വസാംസ്കാരികനവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീര്‍ത്ഥന്‍ ജ്ഞാനതപസ്വി ചടങ്ങില്‍ അദ്ധ്യക്ഷനാകും. ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം ഹെഡ് സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഹെഡ് ജനനി പ്രമീള ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി, ശാന്തിഗിരി ഗുരുമഹിമ ഹെഡ് ജനനി മംഗള ജ്ഞാന തപസ്വിനി, ജനനി ഗൗതമി ജ്ഞാനതപസ്വിനി, ജനനി സുകൃത ജ്ഞാനതപസ്വിനി, ജനനി വന്ദിത ജ്ഞാനതപസ്വിനി, ജനനി കരുണശ്രീ ജ്ഞാനതപസ്വിനി എന്നിവര്‍ മഹനീയ സാന്നിദ്ധ്യം ആയിരിക്കും.

ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഗുരുപ്രിയന്‍.ജി ഗുരുവാണിയും, ആശ്രമം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ (ആര്‍ട്ട്സ് ആന്റ് കള്‍ച്ചര്)ഡോ.റ്റി.എസ്.സോമനാഥന്‍, ശാന്തിഗിരി ശാന്തിമഹിമ കോര്‍ഡിനേറ്റര്‍മാരായ ബ്രഹ്മചാരി അരവിന്ദ്.പി, ബ്രഹ്മചാരി ശാന്തിപ്രിയന്‍.പി.ആര്‍, ശാന്തിഗിരി രക്ഷാകര്‍തൃസമിതി ഗവേണിംഗ് കമ്മിറ്റി അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ വി.എന്‍.ഗോപാലകൃഷ്ണന്‍, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ബി.ഷാജി എന്നിവര്‍ ആശംസയും അര്‍പ്പിച്ച് സംസാരിക്കും.
ആര്‍ട്ട്സ് ആന്റ് കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ് സ്വാഗതവും ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ ഡോ.പി..ഹേമലത കൃതജ്ഞതയും പറയും. ആദ്യകാല വനിതാപ്രവർത്തകരെ ചടങ്ങിൽ ആദരിക്കും.

Related Articles

Back to top button