KottayamLatest

താറാവുകള്‍ക്ക് അജ്ഞാത രോഗം

“Manju”

കോട്ടയം: വൈക്കത്ത് ആശങ്കയായി താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കൊക്ക് അടക്കമുള്ള പക്ഷികളും മീനുകളും ചത്തതും അജ്ഞാത രോഗത്തെ കുറിച്ചുള്ള ആശങ്ക കൂട്ടുന്നു.
വെച്ചൂരിലെ പാടശേഖരങ്ങളിലും ജലാശയ ഓരങ്ങളിലും വളര്‍ത്തുന്ന താറാവുകളാണ് കൂട്ടത്തോടെ ചത്തത്. ഒരാഴ്ചയ്ക്കിടെ ആയിരത്തോളം താറാവുകള്‍ ചത്തെന്നാണ് കര്‍ഷകര്‍ പറയുന്നത്.
കണ്ണുകള്‍ നീലിച്ച്‌ താറാവുകള്‍ അവശനിലയിലാകുകയാണ്. വില്‍പ്പനയ്ക്ക് പാകമായ 70 ദിവസം കഴിഞ്ഞ താറാവുകള്‍ക്കാണ് ഏറെയും രോഗബാധ.
അതേസമയം പക്ഷിപനി അല്ലെന്നാണ് മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ജലത്തില്‍ കലര്‍ന്ന രാസമാലിന്യങ്ങളില്‍ നിന്നുള്ള ബാക്ടീരിയ ബാധയാണ് സംശയിക്കുന്നത്. സാമ്ബിളുകള്‍ വിശദമായ പരിശോധനയ്ക്ക് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.

Related Articles

Back to top button