IndiaLatest

ഐക്യരാഷ്‌ട്ര സഭ സമാധാന സേനയ്ക്ക് ഇന്ത്യന്‍ നിര്‍മ്മിത സൈനിക വാഹനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: ആഗോള സമാധാന ശ്രമങ്ങളില്‍ സൈനിക സഹായത്തിന് ഇന്ത്യയുടെ തനത് സഹായം. ഐക്യരാഷ്‌ട്ര രക്ഷാ കൗണ്‍സില്‍ സേനാംഗങ്ങള്‍ക്കായിട്ടാണ് ഇന്ത്യ വാഹനങ്ങള്‍ നിര്‍മ്മിച്ച്‌ കൈമാറിയത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കവചിത സൈനിക പെട്രോളിംഗ് വാഹനങ്ങളാണ് നല്‍കിയത്. ആദ്യ ഘട്ടത്തില്‍ സുഡാനിലേക്ക് രണ്ട് വാഹനങ്ങളാണ് എത്തിച്ചിട്ടുള്ളത്.

ആഗോള സമാധാനത്തിന് ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ നല്ലൊരു വിഭാഗം ഐക്യരാഷ്‌ട്ര രക്ഷാ സേനയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനമനുഷ്ഠിക്കുകയാണ്. ഇതിനൊപ്പം സൈനിക മേഖലയിലെ നിര്‍മ്മാണ രംഗത്തെ വൈദഗ്ധ്യം ആഗോളതലത്തിലെ സമാധാന ശ്രമങ്ങള്‍ക്കും ഇന്ത്യ ഉപയോഗിക്കും. സുഡാനിലെ സമാധാന സേനാംഗങ്ങളുടെ സുരക്ഷയ്‌ക്കായി കവചിത വാഹനങ്ങളായ ക്യൂആര്‍എഫ്‌വി എം4 വാഹനം ടാറ്റയാണ് സൈന്യത്തിനായി നിര്‍മ്മിച്ചിട്ടുള്ളത്.’ സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൂനെയില്‍ കരസേനാ മേധാവി ജനറല്‍ എം.എം.നരവാനെയാണ് പുതുതായി ചുമതലയേല്‍ക്കാന്‍ പോകുന്ന ലെഫ്.ജനറല്‍ മനോജ് പാണ്ഡെയുടെ സാന്നിദ്ധ്യത്തില്‍ വാഹനങ്ങള്‍ സൈന്യത്തിനായി ഏറ്റെടുത്തത്. ഇനിയും ഐക്യരാഷട്ര രക്ഷാ സംഘത്തിനായി വാഹനങ്ങളും ആയുധങ്ങളും എത്തിക്കാന്‍ തയ്യാറാണെന്നും ജനറല്‍ നരവാനേ അറിയിച്ചു.

Related Articles

Check Also
Close
Back to top button