Kerala

മലബാർ രാമൻ നായരാശാന്റെ അറുപതാം അനുസ്‌മരണം

“Manju”

കലാമണ്ഡലം നിഖിൽ മലയാലപ്പുഴ

കുഞ്ചൻ നമ്പ്യാരുടെ തുള്ളൽക്കഥാ സാഹിത്യത്തിന് തന്റെ കർമ്മം കൊണ്ട് പ്രചുര പ്രചാരവും നവപരിവേഷവും നൽകിയ ഒരു കലാകാരനായിരുന്നു മലബാർ വി രാമൻനായർ. അരനൂറ്റാണ്ടുകൾക്ക് മുമ്പ് വരെയുള്ള തുള്ളലിന്റെ ചരിത്രം മുഴുവൻ ഇദ്ദേഹത്തിൽ നിറഞ്ഞുനില്ക്കുന്നു.തുള്ളലിന്റെ വേഷവിതാനത്തിൽ പുതിയ രൂപപകർച്ച നൽകുകയും,നമ്പ്യാർ കവിതകളിലെ ഭാവനാവൈഭവം ഒട്ടും കളയാതെ തന്നെ തുള്ളൽ പാട്ടുകളെ ഭാവാത്മകമാക്കുകയും, സ്വരശുദ്ധമായ ആലാപനശൈലികൊണ്ടും തുള്ളൽ പാട്ടുകൾക്ക് പുതിയ രൂപപകർച്ച നൽകുകയും ചെയ്തു.തുള്ളലിന്റെ സാഹിത്യഭാവനക്ക് അനുയോജ്യമാകും വണ്ണം ഭാവാത്മകമായ അഭിനയം കൊണ്ട് തുള്ളലിന്റെ രംഗാവതരണത്തെ മിഴുവുറ്റതാക്കി തീർത്തതും രാമൻ നായരാണ്. തുള്ളൽ കലയുടെ പരിഷ്കർത്താവായി അറിയപ്പെടുന്ന മലബാർ രാമൻനായർ തുള്ളൽ കലയിലെ ഏക്കാലത്തെയും ശ്രേഷ്ഠനായ കലാകാരനും ഗുരുനാഥനുമായിരുന്നു.1960 സെപ്തംബർ 20ന് അദ്ദേഹം അരങ്ങിൽ നിന്നും വിടപറഞ്ഞു. രാമൻ ആശാൻ കലാലോകത്തെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 60 വർഷം തികയുകയാണ്.അദ്ദേഹത്തിന് രാമൻനായരാശാന്റെ ശിഷ്യപരമ്പരയിലെ നാലാം തലമുറയിൽപ്പെട്ട ഒരുതുള്ളൽ കലാകാരന്റെ വിനീതമായ പ്രണാമം.

Related Articles

Back to top button