IndiaKeralaLatest

വണ്ടൂരിൽ വീണ്ടും അനില്‍ കുമാർ

“Manju”

വണ്ടൂര്‍: യു.ഡി.എഫ് കുത്തക മണ്ഡലമായറിയപ്പെടുന്ന വണ്ടൂരില്‍ ഇത്തവണയും കാറ്റ് മാറി വീശിയില്ല. കടുത്ത ഇടതു തരംഗം ആഞ്ഞുവീശിയ കാലത്ത് പോലും വ്യക്തമായ മേല്‍ക്കൈ നേടിയ മണ്ഡലത്തില്‍ തുടര്‍ച്ചയായി അഞ്ചാമതും അജയ്യനായി എ.പി. അനില്‍കുമാര്‍. ലീഗിലൂടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റായി മാറി പിന്നീട് ലീഗ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ പള്ളിക്കലിലെ പി. മിഥുനയെ അനില്‍കുമാറിനെതിരെ രംഗത്തിറക്കിയെങ്കിലും ഒരു ഘട്ടത്തില്‍ പോലും അനില്‍കുമാറിന് വെല്ലുവിളി ഉയര്‍ത്താന്‍ അവര്‍ക്കായില്ല. 15,563 വോട്ടുകള്‍ക്കാണ് അനില്‍കുമാര്‍ ജയിച്ചു കയറിയത്.

Related Articles

Back to top button