KeralaLatest

താറാവിന്റെ പകര്‍ച്ചവ്യാധിയ്ക്ക് വാക്സിന്‍ കണ്ടെത്തി മലയാളി ഗവേഷക

“Manju”

ശ്രീജ.എസ്

താറാവുകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്ന റൈമറിലോസിസ് രോഗത്തിന് വാക്സിന്‍ കണ്ടെത്തി കേരള വെറ്റിനറി സര്‍വകലാശാല. പത്ത് വര്‍ഷം നീണ്ട ഗവേഷണത്തിന്റെ ഫലമായാണ് വാക്സിന്‍ വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന് ഉടന്‍ കൈമാറും. കുട്ടനാട്, വയനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ താറാവുകള്‍ക്കിടയില്‍ വ്യാപകമായി കാണപ്പെടുന്ന രോഗമാണ് റൈമറിലോസിസ്.

താറാവുകള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കുകയും കഴുത്തിന്റെ നിയന്ത്രണം വിട്ട് താഴെ വീണ് ചത്തുപോകുന്ന അവസ്ഥയാണ് ഇത്. 2010 മുതല്‍ മൈക്രോ ബയോളജി വിഭാഗത്തിലെ ഗവേഷക ഡോ. പ്രിയയുടെ ഗവേഷണ ഫലമായാണ് വാക്സിന്‍ വികസിപ്പിച്ചത്. 21 തരത്തിലുള്ള റൈമറില ബാക്ടീരിയയില്‍ നിന്ന് കേരളത്തില്‍ താറാവുകളില്‍ കാണുന്ന ബാക്ടീരിയയുടെ പ്രത്യേകതകള്‍ തിരിച്ചറിഞ്ഞാണ് വാക്സിന്‍ വികസിപ്പിച്ചത്. പുതിയ തരത്തിലുള്ള ബാക്ടീരിയകള്‍ പ്രത്യക്ഷപ്പെട്ടാല്‍ അവയുടെ പ്രത്യേകതകള്‍ക്കനുസരിച്ച്‌ വാക്സിന്‍ മാറ്റി നിര്‍മ്മിക്കാനാവും. ഇത് കണ്ടെത്താനും അറിയിക്കാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും.

Related Articles

Back to top button