IndiaLatest

വാക്‌സിന്‍ ഇടവേള: കേന്ദ്രം മറുപടി നല്‍കണമെന്ന് ഹൈക്കോടതി

“Manju”

ഡല്‍ഹി: വാക്‌സിനേഷന്‍ സംബന്ധിച്ച കാലപരിധിയില്‍ കേന്ദ്രത്തിന്റെ വിശദീകരണം തേടി ഹൈക്കോടതി. ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് എന്തിനാണ് 84 ദിവസത്തെ കാലാവധി എന്നും കോടതി ചോദിച്ചു.

ആദ്യ ഡോസ് വാക്‌സിനെടുത്ത് നാല്‍പ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്‌സ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ ഹര്‍ജി പരിഗണിച്ച സാഹചര്യത്തില്‍ എണ്‍പത്തിനാല് ദിവസം ഇടവേള നിശ്ചയിച്ചത് വാക്‌സിന്‍ ക്ഷാമം മൂലമല്ല, മറിച്ച്‌ ഫലപ്രാപ്തി കണക്കിലെടുത്താണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Related Articles

Back to top button