KannurKeralaLatest

കോവിഡ് വ്യാപനം ; തലശേരിയിലും കർശന നിയന്ത്രണം. കടകൾ 2 മണി വരെ മാത്രം.

“Manju”

പ്രജീഷ് വള്ള്യായി

കോവിഡിൻ്റെ പശ്ചാത്തലത്തിൽ തലശ്ശേരി മണ്ഡലത്തിലും കർശന നിയന്ത്രണങ്ങൾ. കടകൾ രണ്ടു മണി വരെയും, ഹോട്ടൽ ഉൾപ്പെടെയുള്ളവ നാലുമണി വരെയും
മെഡിക്കൽ ഷോപ്പുകൾ അഞ്ച് മണിവരെയും പ്രവർത്തിക്കാം. ബാങ്ക് ഉൾപ്പെടെയുള്ള സർക്കാർ അർധസർക്കാർ സ്ഥാപനങ്ങൾ രണ്ടു മണിവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മരണ വീടുകളിലും കല്യാണവീടുകളിലും ജനങ്ങൾ കൂട്ടം കൂടുന്നത് ഒഴിവാക്കണം.
ഇരുപതോളം പേർ
മാത്രമേ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാൻ പാടുള്ളൂ.
മരണവീടുകളിൽ നാലു മണിക്കൂറിനുള്ളിൽ മൃതദേഹം സംസ്കരിക്കണം.
ഇക്കാര്യങ്ങളെല്ലാം നേരിട്ടെത്തി പോലീസ് പരിശോധിക്കും. ആരോഗ്യ വകുപ്പിൻ്റെയും കർശന നിരീക്ഷണമുണ്ടാകും.
ഇക്കാര്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായാൽ എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം കേസെടുക്കുമെന്നും അധികാരികൾ അറിയിച്ചു. കോവിഡ് വ്യാപന സ്ഥിതി കണക്കിലെടുത്ത് കലക്ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ ഉണ്ടായത്

Related Articles

Back to top button