റംസിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
ശ്രീജ.എസ്
തിരുവനന്തപുരം: കൊട്ടിയം സ്വദേശി റംസിയുടെ മരണത്തെപ്പറ്റിയുളള അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി റംസിയുടെ പിതാവും ആക്ഷന്‍ കൗണ്‍സിലും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതിലാണ് ക്രൈംബ്രാഞ്ച് അന്വേഷത്തിന് ഡിജിപി ഉത്തരവ് നല്‍കിയത്. സെപ്റ്റംബര്‍ മൂന്നിനാണ് കൊട്ടിയം സ്വദേശിനിയായ റംസി (24) തൂങ്ങിമരിച്ചത്. സംഭവത്തില്‍ യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്ന ഹാരിസ് പ്രതിയാണ്. ഹാരിസ് വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പരാതി.