Thiruvananthapuram

വ്യാജ പേരില്‍ കോവിഡ് പരിശോധന: കെ. എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : കോവിഡ് പരിശോധനക്ക് വ്യാജവിലാസം നല്‍കിയെന്ന പരാതിയില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിനെതിരെ കേസെടുത്തു. ആള്‍മാറാട്ടം, പകര്‍ച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലന്‍ നായരുടെ പരാതിയിലാണ് നടപടി.

രജിസ്‌റ്ററില്‍ കെ.എം അഭി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകനെതിരെയും കേസുണ്ടാകും. പരിശോധനക്ക് സ്വന്തം പേരും ഫോണ്‍ നമ്പരും അഭിജിത്ത് നല്‍കിയില്ല. രോഗം സ്ഥിരീകരിച്ചിട്ടും ഇത് നല്‍കിയില്ല. രോഗിയുടെ ഫോണ്‍നമ്പര്‍ ഉപയോഗിച്ചാണ് സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക. അഭിജിത്ത് നല്‍കിയത് സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്‌ണയുടെ നമ്പരായിരുന്നു.

Related Articles

Back to top button