LatestThiruvananthapuram

ഇന്ത്യ എന്റെ പ്രണയ പുസ്തകത്തിനു ആശംസകളുമായി മോഹന്‍ലാലും മഞ്ജു വാര്യരും

“Manju”

തിരുവനന്തപുരം ; മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് രചിച്ച ഇന്ത്യ എന്റെ പ്രണയ പുസ്തകം കഴിഞ്ഞ ദിവസമാണ് പ്രകാശനം ചെയ്തത്. ഇന്ത്യയിലെ യാത്രകളും അദ്ദേഹത്തിന്റെ അനുഭവങ്ങളുമാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. ഇന്ത്യ എന്റെ പ്രണയ പുസ്തകത്തിനു ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാതാരങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും.

അനുഭവങ്ങളെ എഴുതി ഫലിപ്പിക്കുക എന്നത് യാത്ര ചെയ്യുന്നതിനേക്കാള്‍ ഏറെ ദുഷ്‌കരമാണ്. എന്നാല്‍ ഗോപിനാഥ് മുതുകാട് ആ കാര്യത്തിലും ഇന്ദ്രജാലം കാട്ടിയിരിക്കുന്നുവെന്ന് ഈ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുമെന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇന്ത്യ എന്റെ പ്രണയപുസ്തകത്തിന് അവതാരിക എഴുതിയതും മോഹന്‍ലാല്‍ തന്നെയാണ്.

അതേ സമയം ഭാരതത്തെ തൊട്ടറിയുക എന്നത് ഏറ്റവും വലിയ ഭാഗ്യമാണെനന്നും അതങ്ങനെ ആര്‍ക്കും എളുപ്പത്തില്‍ സ്വായത്തമാക്കുവാന്‍ കഴിയുന്ന ഒന്നല്ലയെന്നുമാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് താരവും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button