LatestThiruvananthapuram

നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി അപകടം

“Manju”

കഴക്കൂട്ടം : നിയന്ത്രണംവിട്ട ലോറി വീട്ടിലേക്ക് പാഞ്ഞു കയറി വീടിന്റെ മതിലും കാറും തകര്‍ത്തു. നെട്ടയകോണം കൈലാസത്തില്‍ അനുരാജിന്റെ വീടിന്റെ മതിലാണ് തകര്‍ത്തത്. ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം ഉണ്ടായത്.

സമീപത്തെ പുരയിടത്തില്‍ വീടു നിര്‍മ്മിക്കാന്‍ മണ്‍കട്ട കൊണ്ടുവന്നതായിരുന്നു ലോറി. ലോഡുമായെത്തിയ ലോറിയുടെ നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വീടിന്റെ മതിലും സമീപത്തു കിടന്ന കാറും ലോറി തകര്‍ത്തു.

Related Articles

Back to top button