India

ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗായകന്‍, 12 മണിക്കൂറില്‍ 21 ഗാനങ്ങള്‍, ആറ് ദേശീയ പുരസ്‌കാരങ്ങള്‍.

“Manju”

ശ്രീജ.എസ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ച്‌ ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഗായകനാണ് എസ് പി ബാലസുബ്രഹ്മണ്യം. പതിനാറ് ഇന്ത്യന്‍ ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങളാണ് അദ്ദേഹം ആലപിച്ചത്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായി കൂടുതല്‍ പാട്ടുകള്‍ പാടിയതിന്റെ ക്രെഡിറ്റും ഈ അതുല്യ ഗായകന് സ്വന്തമാണ്.

നാല്പതിനായിരത്തിലേറെ ഗാനങ്ങള്‍ വിവിധ ഭാഷകളില്‍, നാലു ഭാഷകളിലായി ആറ് ദേശീയ പുരസ്‌കാരങ്ങള്‍. ശാസ്ത്രീയ സംഗീതത്തില്‍ കാര്യമായ പരിശീലനമൊന്നും നേടാതെ നാല് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സിനിമാസംഗീത രംഗത്ത് നിറഞ്ഞുനിന്ന മഹാപ്രതിഭ, അതാണ് എസ്.പി.ബിയെന്ന ചുരുക്കപേരില്‍ സംഗീതപ്രേമികള്‍ സ്‌നേഹത്തോടെ വിളിച്ച എസ്.പി ബാലസുബ്രഹ്മണ്യം.

ഒരു ദിവസം ഏറ്റവും കൂടുതല്‍ പാട്ടുകള്‍ റെക്കോഡിങ്ങിനായി പാടിയ റെക്കോഡും എസ്.പി.ബിയ്ക്ക് സ്വന്തം. കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടി അദ്ദേഹം 12 മണിക്കൂറുകള്‍ കൊണ്ട് പാടി റെക്കോഡ് ചെയ്തത് 21 ഗാനങ്ങള്‍. തമിഴ് സിനിമയ്ക്ക് വേണ്ടി ഒരു ദിവസം 19 ഗാനങ്ങളും തെലുങ്ക് സിനിമയ്ക്ക് വേണ്ടി 16 പാട്ടുകളും അദ്ദേഹം അങ്ങനെ റെക്കോഡ് ചെയ്തിട്ടുണ്ട്

Related Articles

Back to top button