India

FAME പദ്ധതിക്ക് കീഴിൽ 670 പുതിയ വൈദ്യുത ബസ്സുകൾക്കും 241 ചാർജിങ് കേന്ദ്രങ്ങൾക്കും അനുമതി

“Manju”

ബിന്ദുലാൽ തൃശ്ശൂർ

FAME ഇന്ത്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനു കീഴിൽ 670 വൈദ്യുത ബസുകൾക്കും 241 ചാർജിങ് കേന്ദ്രങ്ങൾക്കും കേന്ദ്രസർക്കാർ അനുമതി നൽകി. വൈദ്യുത ബസുകൾ മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് ചണ്ഡിഗഡ് എന്നിവിടങ്ങളിലും, ചാർജിങ് കേന്ദ്രങ്ങൾ മധ്യപ്രദേശ്, തമിഴ്നാട്, കേരളം, ഗുജറാത്ത്, പോർട്ബ്ളെയർ എന്നിവിടങ്ങളിലുമാണ് അനുവദിക്കുക

ഖന വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം ഒഴിവാക്കാനും ഫോസിൽ ഇന്ധനങ്ങൾക്ക് മേലുള്ള ആശ്രയത്വം കുറയ്ക്കാനുമുള്ള ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധത ആണ് ഈ തീരുമാനം തെളിയിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി

2015 ഏപ്രിൽ മുതലാണ് ‘ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് ഇൻ ഇന്ത്യ’ – FAME ഇന്ത്യ പദ്ധതി കേന്ദ്ര ഖന വ്യവസായ മന്ത്രാലയം നടപ്പാക്കിവരുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടം 2019 ഏപ്രിൽ ഒന്നുമുതൽ മൂന്നുവർഷത്തേക്കാണ് നടപ്പാക്കുന്നത്. പതിനായിരം കോടി ധനസഹായത്തോടെ നടപ്പാക്കുന്ന ഈ ഘട്ടത്തിൽ പൊതു ഗതാഗത രംഗത്തെ വൈദ്യുത വൽക്കരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു

7000 വൈദ്യുത ബസ്സുകൾ, അഞ്ചുലക്ഷത്തോളം വൈദ്യുത മുച്ചക്ര വാഹനങ്ങൾ, 55,000 വൈദ്യുത കാറുകൾ, പത്തുലക്ഷത്തോളം ഇരുചക്ര വൈദ്യുത വാഹനങ്ങൾ തുടങ്ങിയവയ്ക്ക് സബ്സിഡി കളിലൂടെ പിന്തുണ നൽകാനും ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നു.

Related Articles

Back to top button